ജെ.എസ്.കെ സിനിമാ വിവാദത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക.
സെൻസർ ബോർഡ് ഗൈഡ്ലൈനിൽ പുനരാലോചന വേണമെന്നവർ ആവശ്യപ്പെട്ടു.......
എല്ലാ കാലഘട്ടത്തിലും, ഒരു പ്രത്യേക കഥാ തന്തുവുള്ള സിനിമകൾ പുറത്തിറങ്ങി വിജയിച്ചാൽ പിന്നെ സമാനമായ സിനിമകൾ ഒരുങ്ങുകയും, റിലീസാകുകയും ചെയ്യും. എന്നാൽ അങ്ങിനെ റിലീസാകുന്ന ചിത്രങ്ങളിൽ ഒന്നോ രണ്ടോ മാത്രമേ വിജയം കൈവരിക്കാറുള്ളൂ. ......
തമിഴ് സിനിമയിലെ ഇപ്പോഴത്തെ Most Wanted സംവിധായകനാണ് ലോഗേഷ് കനകരാജ്. ഇദ്ദേഹം സിനിമകൾ സംവിധാനം ചെയ്തു വരുന്നതോടൊപ്പം സിനിമാ നിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്ന വ്യക്തിയാണ്. ......
2012-ൽ റിലീസായ 'പോടാ പോടി' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് വരലക്ഷ്മി. നടൻ ശരത്കുമാറിന്റെ മകളായ വരലക്ഷ്മി തമിഴിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ......
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇന്ന് അറുപത്തേഴാം പിറന്നാൾ. മലയാള സിനിമയിലെ ആക്ഷൻ സുപ്പർ സ്റ്റാറും യഥാർത്ഥ ജീവിതത്തിൽ സഹജീവികൾക്ക് സഹായഹസ്തം നീട്ടുന്നവനുമായിരുന്ന സുരേഷ് ഗോപി ഇന്ന് കേരളത്തിൽ നിന്നുള്ള ലോക്സഭാംഗവും കേന്ദ്ര മന്ത്രിയുമാണ്.
കെ.ഗോപിനാഥൻ പിള്ളയുടെയും ജ്ഞാനലക്ഷ്മിയുടെയും നാലു മക്കളിൽ മൂത്തയാളാണ് സുരേഷ് ജി. ......
1990-കളിൽ ദൂരദർശനിൽ സംപ്രേഷണമായി എല്ലാവരെയും ആകർഷിച്ച സൂപ്പർ ഹീറോ പരമ്പരയാണ് 'ശക്തിമാൻ'. ഇതിൽ ബോളിവുഡ് താരം മുകേഷ് ഖന്നയാണ് ശക്തിമാന്റെ വേഷം ചെയ്തത്. ......
ബ്രിസ്ബെന്. ഓസ്ട്രേലിയന് മലയാളികളുടെ ചലച്ചിത്രാവിഷ്കാരങ്ങള്ക്കായി രൂപീകരിച്ച അസോസിയേഷന് ഓഫ് മൂവി ലവേഴ്സ് ഓസ്ട്രേലിയ (ആംല) യുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.
ക്യൂന്സ്ലാൻഡിലെ ബ്രിസ്ബെന് മൗണ്ട് ഗ്രാവറ്റിൽ നടന്ന ചടങ്ങിൽ നടിമാരായ ലിംസി, മേരി, ഇന്ദു, ജയലക്ഷ്മി, സൂര്യ, ടെസ്സ, ഷീജ, ജിബി, സജനി, തങ്കം, ജിൻസി,ഷീബ,സതി, പ്രൈസി എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.
നടനും തിരക്കഥാകൃത്തും നിർമ്മാതാവും സംവിധായകനും ഗ്ലോബൽ മലയാളം സിനിമയുടേയും ഓസ്ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടേയും ചെയർമാനും ആംല പ്രസിഡന്റുമായ ജോയ് കെ. ......
ഏറെ പ്രതീക്ഷകളോടെ ഈയിടെ റിലീസായ ചിത്രമാണ് കമൽഹാസൻ നായകനായ 'തഗ് ലൈഫ്'. എന്നാൽ ആ പ്രതീക്ഷകളെ തകർത്ത് ചിത്രം പരാജയപ്പെടുകയാണ് ചെയ്തത്. ഈ ചിത്രത്തിനെ തുടർന്ന് കമൽഹാസൻ നായകനായി അഭിനയിക്കുന്ന ചിത്രം സംവിധാവും ചെയ്യുന്നത് സ്റ്റണ്ട് കോറിയോഗ്രാഫർമാരായ അൻപ്-അറിവ് ആണ്. ......
മറാത്തി നടൻ തുഷാർ ഘടിഗാവൻകർ വാടക ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ. മുംബയിലെ ഗോരേഗാവ് വെസ്റ്റിലുള്ള ഫ്ലാറ്റിലാണ് മുപ്പത്തിനാലുകാരനായ താരത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. റാം മന്ദിർ റോഡിലെ വസതിയിൽ താരം അബോധാവസ്ഥയിൽ കിടക്കുന്നെന്ന് കൺട്രോൾ റൂമിൽ ലഭിച്ച ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് തുഷാറിന്റെ മൃതദേഹം കണ്ടെത്തിയത്.
സിനിമയിലും സീരിയലിലും അവസരങ്ങൾ കുറഞ്ഞതുമൂലം തുഷാർ കടുത്ത സമ്മർദ്ദത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ......
കൊച്ചി: മലപ്പുറത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന പ്രിയതാരം ജഗതി ശ്രീകുമാർ 13 വർഷത്തിനു ശേഷം താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തു. ചന്ദനനിറമുള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച് വീൽചെയറിൽ നിറചിരിയോടെയെത്തിയ ജഗതിയെ താരങ്ങൾ ചേർത്തുപിടിച്ച് സ്നേഹം പങ്കുവെച്ചു.
അമ്മ പ്രസിഡന്റ് മോഹൻലാൽ അദ്ദേഹത്തിന്റെ കൈയിൽ പിടിച്ച് സ്നേഹപൂർവം സ്വാഗതം ചെയ്യുകയും ചെവിയിൽ കുശലം പറയുകയും ചെയ്തു. ......